കണ്ണുനീര്‍
കന്നീരിലെരിയുന്ന
ശാപമായിന്ന്
എരിയുന്ന കനലല്ലോ
സ്ത്രീസമൂഹം
അര്‍ത്ഥമില്ലാതെ അണയുന്ന
വാക്കായി
മാറുന്ന ഐതീഹ്യമല്ലോ
അവളിന്ന് .
കൂട്ടിന്നവളിന്നായ്
കടന്നുകൂടി
രക്ഷകരെന്നു ഭീതിയും
പേടിയും അലര്‍ച്ചയും കണ്ണീരും
നടിക്കുന്ന
ചെന്നായ്ക്കള്‍
ആട്ടിന്‍ തോല്
വലിച്ചെറിഞ്ഞു
അച്ഛനോ ചേട്ടനോ മകനോ ആരാണവന്‍
രാക്ഷസനായി മാറിടുമ്പോള്‍
നീര്‍കുമിളയായ് അണഞ്ഞിടും
അവളുടെ ജീവിതം
കൂരിരുള്‍ ശാപമായ്
എന്നന്നേക്കും
നിഷ്ഫലം നോക്കുന്ന
സമൂഹമേ നീ എന്നെ
ശൂന്യമായ് നില്ക്കുന്നിവക്കുമുന്നില്‍
മൂര്‍ച്ചയേന്തിയോരായുധമായെന്നും
കാക്കുക നമ്മുടെ
അമ്മപെങ്ങന്മാരെ
No comments:
Post a Comment